വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പിൽ ആദ്യ കുടുംബം താമസം തുടങ്ങി. ചൂരൽമല സ്കൂൾ റോഡ് നിവാസിയായ കെ.
വിജയനും കുടുംബവുമാണ് ടൗൺഷിപ്പിലെ ഒന്നാം സോണിൽ ഡി ക്ലസ്റ്ററിലുള്ള 38-ാം നമ്പർ വീട്ടിലേക്ക് താമസം മാറിയത്. ജില്ലാ കലക്ടർ ഡി.ആർ.
മേഘശ്രീ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ജെ.ഒ. അരുൺ എന്നിവരുടെ നേതൃത്വത്തിൽ കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഗൃഹപ്രവേശനം സംബന്ധിച്ച ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.
സർക്കാർ അനുവദിച്ച ഒരു ലക്ഷം രൂപ വിനിയോഗിച്ച് ആവശ്യമായ ഗൃഹോപകരണങ്ങളും കുടുംബം പുതിയ വീട്ടിലെത്തിച്ചു. ടൗൺഷിപ്പിലെ വീടുകളുടെ ഗുണമേന്മാ പരിശോധന പുരോഗമിക്കുകയാണ്.
ഇതുവരെ 159 വീടുകളുടെ പരിശോധന പൂർത്തിയായിട്ടുണ്ട്. തിങ്കളാഴ്ച അവശേഷിക്കുന്ന 19 വീടുകളുടെ കൂടി പരിശോധന പൂർത്തിയാക്കുന്നതോടെ ആകെ 178 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ സജ്ജമാകും.
തുടർദിവസങ്ങളിൽ കൂടുതൽ കുടുംബങ്ങൾ ടൗൺഷിപ്പിലേക്ക് താമസം മാറുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

