കൊട്ടിയത്ത് വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; ചികിത്സയിലായിരുന്ന കുടുംബത്തിലെ രണ്ടാമത്തെ പെൺകുട്ടിയും മരിച്ചു
കൊല്ലം∙ കൊട്ടിയം കണ്ണനല്ലൂർ ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം. കഴിഞ്ഞ ദിവസം മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച 19 വയസ്സുകാരി മീനാക്ഷിയുടെ സഹോദരി നീതു (15) ആണ് മരിച്ചത്.
ഇവരുടെ സഹോദരൻ അമ്പാടി (10) മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. അമ്പാടിയെ ഇന്ന് മേവറത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read
നീതുവും മീനാക്ഷിയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആദ്യം രോഗം ബാധിച്ച അമ്പാടിക്ക് ആശുപത്രിയിൽ കൂട്ടിരിക്കാൻ പോയതായിരുന്നു സഹോദരിമാരായ മീനാക്ഷിയും നീതുവും. വെള്ളിയാഴ്ചയായിരുന്നു മീനാക്ഷിയുടെ സംസ്കാരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

