തമിഴ്നാട്ടിലെ പാളയം കോട്ടയിലുള്ള സർക്കാർ സിദ്ധ കോളേജിലെ എം.ഡി. (സിദ്ധ) കോഴ്സിലേയ്ക്കും, ഹൈദ്രാബാദിലെ സർക്കാർ നിസാമിയ ടിബ്ബി കോളേജ്, ബാംഗ്ലൂർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ എന്നീ കോളേജുകളിലെ എം.ഡി.
(യുനാനി) കോഴ്സിലേക്കും നിലവിൽ പി.ജി. കോഴ്സുകൾ ഇല്ലാത്ത സംസ്ഥാനങ്ങൾക്കായി കേന്ദ്ര സർക്കാർ സംവരണം ചെയ്തിരിക്കുന്ന സീറ്റുകളിലേക്ക് 2026-27 അദ്ധ്യയന വർഷം അപേക്ഷ ക്ഷണിച്ചു.
ആയുഷ് മന്ത്രാലയത്തിന്റെ മാർഗ്ഗ നിർദ്ദേശം അനുസരിച്ചുള്ള ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മറ്റു രേഖകൾ ഉൾപ്പെടെയുള്ള അപേക്ഷ ഇ-മെയിൽ ([email protected]) വഴിയോ/ നേരിട്ടോ, തപാൽ മുഖേനയോ ഏപ്രിൽ 24 വൈകിട്ട് 4നകം ഡയറക്ടർ, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ സമർപ്പിക്കണം.
വിശദവിവരങ്ങൾക്ക്: www.ayurvedacollege.ac.in, www.gack.kerala.gov.in, www.gactvm.kerala.gov.in, 0471-2339307. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

