കൊല്ലം: പുനലൂരിൽ ജോലിക്കിടെ കെഎസ്ഇബി ലൈൻമാന് സൂര്യാതാപമേറ്റു. കുണ്ടറ സ്വദേശി പത്മകുമാറിനാണ് സൂര്യാതപമേറ്റത്.
കച്ചേരി റോഡിൽ ആശുപത്രി ജംഗ്ഷന് സമീപം വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെയാണ് ശരീരത്തും കൈയിലും സൂര്യാതാപമേറ്റത്. ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന നഗരങ്ങളിലാദ്യനിരയിലാണ് പുനലൂർ. കെഎസ്ഇബി പുനലൂർ സബ് ഡിവിഷൻ്റെ പരിധിയിൽ മാത്രം 20-ൽ പരം ലൈൻമാൻമാരാണ് ജോലി നോക്കുന്നത്.
ഇവരുടെ സുരക്ഷയുടെ ഭാഗമായി ഉച്ചയ്ക്ക് 12നും 3നും മധ്യേ ഫീൽഡിൽ ജോലിക്കു പോകേണ്ട എന്ന നിർദേശമാണ് നൽകിയിരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

