റിയാദ്: സൗദി അറേബ്യയിൽ മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് ഈ വർഷത്തെ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച (മാർച്ച് 20) ആയിരിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്തതിനാൽ റമദാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് തീരുമാനം.
യു എ ഇ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. അതേസമയം, ഒമാനിൽ മാസപ്പിറവി നിരീക്ഷിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരമായിരിക്കും.
ഒമാനിലും മുസ്ലിം കലണ്ടർ പ്രകാരം 29-ാം രാവായ നാളെ മാസപ്പിറവി കണ്ടാൽ വെള്ളിയാഴ്ചയായിരിക്കും പെരുന്നാൾ. നാളെ മാസപ്പിറവി കണ്ടില്ലെങ്കിൽ ശനിയാഴ്ചയുമായിരിക്കും പെരുന്നാൾ.
കേരളത്തിലെ കാര്യത്തിലും നാളെയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷ. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

