അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡി.ജി.പി. ടോമിൻ ജെ.
തച്ചങ്കരിക്ക് നാല് വർഷം കഠിനതടവ് വിധിച്ച സംഭവത്തിൽ പ്രതികരണവുമായി മുൻ ഡി.ജി.പി. ടി.പി.
സെൻകുമാർ രംഗത്ത്. “പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കോടതിയുടെ ശിക്ഷാവിധി തികച്ചും മാതൃകാപരമാണെന്നും വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് മുൻകാലങ്ങളിൽ താൻ നേരിട്ട് നടത്തിയ അന്വേഷണങ്ങളെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “ഞാൻ തന്നെ ഏകദേശം എട്ടോളം എൻക്വയറികൾ നടത്തി റിപ്പോർട്ടുകൾ കൊടുത്തിട്ടുള്ളതായിരുന്നു.
പക്ഷേ സാമുദായികമായിട്ടും രാഷ്ട്രീയപരമായിട്ടുള്ള പിടിപാട് രണ്ട് ഭാഗത്തും ഉള്ള ഗവൺമെന്റുകളിൽ ഉണ്ടായിരുന്നതുകൊണ്ട് ഒന്നും സംഭവിക്കാറില്ല. പലനാൾ ഇതേപോലെ ചെയ്തു വരുമ്പോൾ എവിടെയെങ്കിലും കുടുങ്ങും” എന്ന് ടി.പി.
സെൻകുമാർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

