കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എസ്എഫ്ഐ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സംഘടനയുടെ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് രംഗത്ത്.
വിദ്യാർത്ഥികളോട് വൈസ് ചാൻസലർ ഡോ. സിസാ തോമസ് വ്യക്തിപരമായ വിദ്വേഷം പുലർത്തുകയാണെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്.
വൈസ്ചാൻസലറെ എസ്എഫ്ഐ പ്രവർത്തകർ വ്യക്തിപരമായി ഒരിക്കലും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർവകലാശാലാ ക്യാമ്പസിൽ സ്ഥാപിച്ച ലൈറ്റുകൾക്ക് നൽകിയ അന്ത്യാഞ്ജലി സമരം തനിക്ക് എതിരായുള്ളതാണെന്ന് വൈസ് ചാൻസലർ തെറ്റായി ധരിക്കുകയായിരുന്നു എന്ന് പി.എസ്.
സഞ്ജീവ് പറഞ്ഞു. സംഭവദിവസം രാത്രി തന്നെ ഡോ.
സിസാ തോമസിന്റെ പരാതി പൊലീസിന് ലഭിക്കുകയും, മുൻകൂട്ടി തയ്യാറാക്കിയ പേരുകളുടെ പട്ടിക അടിസ്ഥാനമാക്കി പൊലീസ് അറസ്റ്റ് നടപടികൾ പൂർത്തിയാക്കുകയുമാണ് ഉണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

