നഴ്സിങ് വിദ്യാർത്ഥികളുടെ ഉന്നക്ഷമ ലക്ഷ്യമിട്ട് കേരള ഗവ. സ്റ്റുഡന്റ് നഴ്സസ് യൂണിയൻ (കെജിഎസ്എൻയു) പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു.
തിരുവനന്തപുരം നഴ്സസ് ഭവനിൽ നടന്ന ചടങ്ങിൽ സർവീസ് സംഘടനാ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് സംഘടനയുടെ ഔദ്യോഗിക രൂപീകരണം നിർവഹിച്ചു. ചടങ്ങിൽ കെജിഎൻയു സംസ്ഥാന പ്രസിഡന്റ് സന്തോഷ്.കെ.എസ് അധ്യക്ഷത വഹിച്ചു.
കെജിഎൻയു ജനറൽ സെക്രട്ടറി എസ്.എം.അനസ്, ആശാ.എൽ, ബിന്ദു.ടി.എസ്, ചവറ ജയകുമാർ, എം.ജെ.ആനന്ദ് തുടങ്ങിയ പ്രമുഖർ യോഗത്തിൽ സംസാരിച്ചു. നൂതന ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
* ജയ് റാം.എം (സംസ്ഥാന പ്രസിഡന്റ്)
* ഫാത്തിമ, അമൽ.എസ്.നായർ (സംസ്ഥാന വൈസ് പ്രസിഡന്റുമാർ)
* അരുൺ.എസ്.ജി (സംസ്ഥാന ജനറൽ സെക്രട്ടറി)
* അഞ്ജനാ, ഫർഹാന, സാനിയ (സംസ്ഥാന സെക്രട്ടറിമാർ)
* ലാവണ്യ (സംസ്ഥാന ട്രഷറർ)
കൂടാതെ, കെജിഎസ്എൻയു സ്റ്റേറ്റ് അഡ്വൈസറായി കെജിഎൻയു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം.അനസിനെ യോഗം സർവ്വകകണ്ഠേന തിരഞ്ഞെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

