കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ സഹപാഠികൾ. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
മിച്ചി മർപ്പുവിന്റെ മരണത്തിൽ കോളജ് അധികൃതർ ഔദ്യോഗികമായി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം. കൂടാതെ, വിദ്യാർഥിയുടെ കുടുംബത്തിന് മാനേജ്മെന്റ് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ അധികൃതർ നൽകിയത് വാക്കാൽ മാത്രമുള്ള ഉറപ്പുകളാണെന്നും, ഇത് രേഖാമൂലം ഔദ്യോഗികമായി നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ നാളെ മുതൽ പ്രതിഷേധം കൂടുതൽ ശക്തമാക്കുമെന്ന് മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

