രാജസ്ഥാനിലെ ജയ്പുരിനടുത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വെള്ളിയാഴ്ച മരിച്ച നിലയിൽ കണ്ടെത്തി. 40 വയസ്സുള്ള ഗീത എന്ന യുവതിയും മൂന്ന് പെൺമക്കളുമാണ് കൊല്ലപ്പെട്ടത്.
നാല് പേരും തലയ്ക്കടിയേറ്റാണ് മരിച്ചത്. ഗീതയുടെ ഭർത്താവ് രാഹുലാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഇയാൾ ഒളിവിലാണ്. മരിച്ച ഗീതയുടെ കൈകളിൽ ചുരുട്ടിപ്പിടിച്ച നിലയിൽ മുടിയിഴകൾ കണ്ടെത്തിയിരുന്നു.
ഇത് രാഹുലിന്റെ മുടിയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. മുടിയിഴകൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഗീതയുടെ മൃതദേഹം വീടിന്റെ രണ്ടാമത്തെ നിലയിലും മരിച്ച മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ താഴത്തെ നിലയിലെ രണ്ട് മുറികളിലും സോഫയിലുമാണ് കണ്ടെത്തിയത്. 17 നും 23 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളാണ് മരിച്ചത്.
ഇവരുടെ തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. അതേസമയം രാഹുലിന്റെ പിതാവും ഇതേവീട്ടിലാണ് താമസിച്ചിരുന്നത്.
കേൾവിക്കുറവിന്റെ പ്രശ്നമുള്ള ഇദ്ദേഹം സംഭവ ദിവസം ബഹളങ്ങൾ ഒന്നും കേട്ടിരുന്നില്ല. അതേസമയം കൊലപാതകത്തിനു പിറ്റേദിവസം രാഹുൽ വീട്ടിൽ ചായ തയാറാക്കി പിതാവിനു നൽകിയെന്നും രക്തം പുരണ്ട
വസ്ത്രങ്ങൾ മാറ്റി കുളിച്ചശേഷം ഒളിവിൽ പോയെന്നും പൊലീസ് കണ്ടെത്തി. പൊലീസ് നടത്തിയ അന്വേഷണത്തിൽ രാഹുലിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നെന്നും തുടർന്ന് വസ്തു വിൽക്കാൻ നടത്തിയ ശ്രമത്തെ ഭാര്യ എതിർത്തെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

