പാൻക്രിയാസിൽ ഉണ്ടാകുന്ന വീക്കവും അണുബാധയുമാണ് പാൻക്രിയാറ്റിസ്. ഇത് ഭക്ഷണത്തിലെ പോഷകങ്ങൾ ശരിയായി ആഗിരണം ചെയ്യാനുള്ള ശേഷിയെ ബാധിക്കുകയും പോഷകക്കുറവിലേക്ക് നയിക്കുകയും ചെയ്യും.
ഈ സാഹചര്യത്തിൽ രോഗികൾ കൃത്യമായ ഭക്ഷണക്രമം പിന്തുടരേണ്ടത് അത്യാവശ്യമാണ്. പാൻക്രിയാറ്റിസ് ഉള്ളപ്പോൾ ശരീരത്തിന് കൂടുതൽ ഊർജ്ജം ആവശ്യമാണ്.
എന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂട്ടാത്ത ഗ്ലൈസീമിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ വേണം തിരഞ്ഞെടുക്കാൻ. ഇതിനായി തവിടുകളയാത്ത ധാന്യങ്ങൾ, ഓട്സ്, കടല, ചെറുപയർ, പരിപ്പ് വർഗ്ഗങ്ങൾ, ബദാം, വാൾനട്ട് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താവുന്നതാണ്.
രോഗാവസ്ഥയിലെ വീക്കം കാരണം ശരീരത്തിലെ പ്രോട്ടീൻ നഷ്ടപ്പെടാനും പേശികൾ ക്ഷയിക്കാനും സാധ്യതയുണ്ട്. ഇത് തടയാൻ പ്രോട്ടീൻ അടങ്ങിയ ആഹാരം കഴിക്കേണ്ടതുണ്ട്.
ഇതിന്റെ ഭാഗമായി ചൂര, സാൽമൺ, ചിക്കൻ, മുട്ട, സോയാബീൻ, കൊഴുപ്പില്ലാത്ത തൈര്, പനീർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പാൻക്രിയാറ്റിസ് രോഗികളിൽ കാൽസ്യത്തിന്റെ അളവ് കുറയാനും അസ്ഥികളുടെ ബലം ക്ഷയിക്കാനും സാധ്യത കൂടുതലാണ്.
ഈ പ്രശ്നം ഒഴിവാക്കാൻ കൊഴുപ്പ് കുറഞ്ഞ തൈര്, മോര്, പാൽ, ചീര, കെയ്ൽ തുടങ്ങിയ ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ശരീരത്തിലെ കോശങ്ങളുടെ കേടുപാടുകൾ തീർക്കാനും വീക്കം കുറയ്ക്കാനും ആന്റിഓക്സിഡന്റുകൾ അടങ്ങിയ ആഹാരം ഏറെ സഹായകരമാണ്.
ഇതിനായി ബ്ലൂബെറി, ക്രാൻബെറി, സ്ട്രോബെറി, കെയ്ൽ, വാൾനട്ട്, ഗ്രാമ്പൂ, ഡാർക്ക് ചോക്ലേറ്റ് എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തൂ എന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

