വയനാട് ജില്ലയിലെ മുട്ടിൽ, പാറക്കൽ മേഖലകൾ കേന്ദ്രീകരിച്ച് യുവാക്കളെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് ലഹരിമരുന്ന് വിൽപന നടത്തിവന്ന പ്രതി പിടിയിൽ. ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഓപ്പറേഷൻ തണ്ടറിന്റെയും ഭാഗമായി നടത്തിയ കർശന പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി വൈത്തിരി സ്വദേശി നിയാസ് കോയ (35) പിടിയിലായത്.
വയനാട് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.കെ. സുനിൽ നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ. യും സംഘവും കൽപറ്റ പാറക്കലിൽ വെച്ച് വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു.
ഈ പരിശോധനയിലാണ് പ്രതിയുടെ കാറിൽ നിന്ന് 10.418 ഗ്രാം എംഡിഎംഎ കണ്ടെടുത്തതും പിടിച്ചെടുത്തതും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

