സംവിധായകൻ ഉല്ലാസ് ചെമ്പൻ പുതിയ ചിത്രമായ ‘ഡിസ്കോ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ പുറത്തിറങ്ങാൻ ഒരുങ്ങുന്നു. ‘അഞ്ചകള്ളകോക്കാൻ’ എന്ന സിനിമയ്ക്ക് ശേഷം ഉല്ലാസ് ചെമ്പൻ സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ചെമ്പൻ വിനോദ് ആണ്.
ചെംബോസ്കി മോഷൻ പിക്ചേഴ്സിൻ്റെ ബാനറിൽ ചെമ്പൻ വിനോദ് തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഒരു ആക്ഷൻ ക്രൈം ത്രില്ലർ വിഭാഗത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആൻ്റണി വർഗീസ്, അർജുൻ അശോകൻ, ലുക്മാൻ അവറാൻ, ദേവ്, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, വിഷ്ണു ഉണ്ണികൃഷ്ണൻ, ഫെമിന ജോർജ് തുടങ്ങിയ പ്രമുഖ താരനിരയാണ്. പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും മേക്കിംഗ് ശൈലി കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടിയ ഉല്ലാസ് ചെമ്പന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ‘അഞ്ചകള്ളകോക്കാൻ’.
2024 ൽ പുറത്തിറങ്ങിയ ആ ചിത്രത്തിൽ ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ്, മണികണ്ഠൻ ആചാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. വലിയ മുതൽക്കൂട്ടിൽ ഒരുങ്ങുന്ന ‘ഡിസ്കോ’ എന്ന ചിത്രത്തിനായി മികച്ച സാങ്കേതികപ്രവർത്തകരുടെ നിരയാണ് അണിനിരന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് അർമോ ആണ്. സംഗീതം: മണികണ്ഠൻ അയ്യപ്പ, എഡിറ്റർ: രോഹിത് വിഎസ് വാരിയത്ത്, പ്രൊഡക്ഷൻ ഡിസൈനർ: ഗോകുൽ ദാസ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ കിംഗ്സൺ, കോസ്റ്റ്യൂംസ്: മെൽവി ജെ, കളറിസ്റ്റ്: അശ്വത് സ്വാമിനാഥൻ, സൌണ്ട് ഡിസൈനർ: ആർ കണ്ണദാസൻ, സൌണ്ട് മിക്സ്: കണ്ണൻ ഗണപത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശ്രീജിത് ബാലൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രണവ് മോഹൻ, ചീഫ് അസോസിയേറ്റ്: മനീഷ് ഭാർഗവൻ, വിഎഫ്എക്സ്: ഐഡൻ്റ് ലാബ്സ്, സ്റ്റിൽസ്: അജിത് കുമാർ, പിആർഒ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

