കർണാടകയിലെ ചാമരാജ് നഗർ വനമേഖലയിൽ തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ വനംവകുപ്പിന്റെ വെടിയേറ്റു മരിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് രംഗത്ത്.
കർണാടക വനംവകുപ്പിന്റെ നടപടി തികച്ചും അപലപനീയമാണെന്നും അവരുടെ വിശദീകരണം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ ഉന്നതതല അന്വേഷണം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന മുൻ വിമർശനങ്ങൾക്ക് പിന്നാലെയാണ് ഔദ്യോഗിക പ്രതികരണം വന്നിരിക്കുന്നത്. ഇതിനിടെ, സംഭവത്തിൽ കർണാടകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മേഞ്ഞുനടന്ന പശുക്കളെ തിരഞ്ഞുപോയവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആറിലെ പ്രധാന വിവരങ്ങൾ.
കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്ന് ബന്ധപ്പെട്ട ഐജി വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടയിൽ, ബന്ധുക്കളുടെ അനുമതി ലഭിക്കാത്തതിനാൽ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ ഇനിയും ആരംഭിക്കാൻ സാധിച്ചിട്ടില്ല. കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് ശക്തമായ ശിക്ഷ ഉറപ്പാക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് നാട്ടുകാരും ബന്ധുക്കളും.
ദുരന്തത്തിനിരയായ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

