കിടങ്ങൂർ സബ് സ്റ്റേഷനു കീഴിലുള്ള പ്രദേശങ്ങളിൽ വൈദ്യുതി പ്രവാഹത്തിലുണ്ടാകുന്ന അമിത വ്യതിയാനം കാരണം വീടുകളിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 33 കെവി ലൈനുകൾ കടന്നുപോകുന്ന ഇരുമ്പ് തൂണുകളിൽ തന്നെ സാധാരണ വൈദ്യുതി വിതരണത്തിനുള്ള ലൈനുകളും സ്ഥാപിച്ചിട്ടുള്ളതാണ് പ്രശ്നങ്ങൾക്ക് പ്രധാന കാരണം.
ഇത്തരം തൂണുകളിൽ വള്ളിച്ചെടികൾ വ്യാപകമായി പടർന്നുപിടിക്കുന്നത് മൂലം 33 കെവി ലൈനിലെ എർത്ത് വയറും സാധാരണ വൈദ്യുതി ലൈനുകളും തമ്മിൽ സമ്പർക്കം ഉണ്ടാകുകയും, ഇത് വീടുകളിലെ വൈദ്യുതി ഉപകരണങ്ങൾ കത്തിനശിക്കുന്നതിലേക്ക് വഴിവെക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി സബ് സ്റ്റേഷൻ റോഡ് പരിസരത്തുള്ള 25-ലേറെ വീടുകളിലാണ് ഇത്തരത്തിൽ തുടർച്ചയായി നാശനഷ്ടങ്ങൾ സംഭവിക്കുന്നത്.
പ്രശ്നപരിഹാരമായി സ്വന്തം ചെലവിൽ പുതിയ തൂണുകൾ സ്ഥാപിച്ച് ലൈൻ മാറ്റിവലിക്കണമെന്ന നിലപാടാണ് കെഎസ്ഇബി അധികൃതർ സ്വീകരിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ടച്ചിങ് വെട്ടിമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും, അത് ഒട്ടും ഫലപ്രദമായില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ, 33 കെവി ലൈനിലേക്ക് അപകടകരമാംവിധം നിൽക്കുന്ന മരങ്ങളും ശിഖരങ്ങളും വെട്ടിമാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ പരാതികളിലും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

