പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിലായി.
നേരത്തെ സമാനമായ കുറ്റകൃത്യത്തിന് അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് ഇയാൾക്കെതിരെ വീണ്ടും നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. അടൂർ പൊലീസ് എറണാകുളത്തെത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
നിലവിൽ ഇയാൾ അടൂർ പൊലീസ് സ്റ്റേഷനിൽ കഴിയുകയാണ്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അന്നുതന്നെ പ്രതി വീണ്ടും ശ്രീനാദേവി കുഞ്ഞമ്മയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം.
ഈ കേസിൽ സിബി എന്ന വ്യക്തിക്കെതിരെയും പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ സമാനമായ പരാതിയിൽ രാജൻ ജോസഫിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.
അന്ന് ഒളിവിൽ പോയ പ്രതിയെ പൊലീസ് തിരച്ചിലിനൊടുവിലാണ് പിടികൂടിയത്. തുടർന്ന് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ വീണ്ടും സമാനമായ കുറ്റം ആവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

