തിരുവനന്തപുരം ജില്ലയിലെ വർക്കല വടശ്ശേരിക്കോണത്ത് അച്ഛനെയും മകനെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം നടന്നതായി പരാതി. വടശ്ശേരിക്കോണം സ്വദേശികളായ അനിൽ കുമാർ (53), മകൻ അച്ചു (20) എന്നിവരാണ് ആക്രമണത്തിന് ഇരയായത്.
ഇരുവരെയും തന്ത്രപൂർവം തട്ടിക്കൊണ്ടുപോയ അക്രമികൾ, നഗരൂരിലെ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തുള്ള പണിതീരാത്ത വീട്ടിൽ വെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പരിശോധന നടത്തിയ പൊലീസിന് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.
ഇവർ തടങ്കലിലാക്കപ്പെട്ട പണിതീരാത്ത വീടിനുള്ളിലെ ഒരു മുറി, ഗ്ലാസ് ഉപയോഗിച്ച് സ്റ്റുഡിയോ മാതൃകയിൽ സൗണ്ട് പ്രൂഫ് ചെയ്ത നിലയിലായിരുന്നു.
അകത്തുനിന്ന് ആരെങ്കിലും നിലവിളിച്ചാൽ പോലും ശബ്ദം പുറത്തേക്ക് കേൾക്കാത്ത രീതിയിലുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരുന്നത്. മർദനത്തിന് ശേഷം ഇരുവരെയും പ്രതികൾ ഉപേക്ഷിക്കുകയായിരുന്നു.
ഈ സംഭവത്തിൽ നഗരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

