പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തി.
കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പദ്ധതിയെ സംബന്ധിച്ച് സർക്കാരിന്റെ നിലപാടിൽ വലിയ മാറ്റം ഉണ്ടായതായാണ് വിലയിരുത്തൽ.
നേരത്തെ പദ്ധതി ഉപേക്ഷിക്കുമെന്ന് പ്രഖ്യാപിച്ചവർ തന്നെ ഇപ്പോൾ അത് സ്വീകരിക്കാൻ തയ്യാറായതിനെ എം സ്വരാജ് വിമർശിച്ചു. എൽഡിഎഫ് സർക്കാർ ഭരണത്തിലിരുന്നപ്പോൾ ഈ പദ്ധതിയുടെ ഭാഗമായി ഒരു നയാ പൈസ പോലും കൈപ്പറ്റിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴേക്കും ഭരണകൂടത്തിന്റെ യഥാർത്ഥ ദിശ വ്യക്തമായി കഴിഞ്ഞുവെന്ന് എം സ്വരാജ് കൂട്ടിച്ചേർത്തു. സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട
വിഷയങ്ങൾ പരാമർശിച്ചുകൊണ്ട് സർക്കാരിന്റെ നയപരമായ മാറ്റങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

