ദേശീയപാത പരിപാലനത്തിനായി കരാർ ഏറ്റെടുത്തിരിക്കുന്ന കമ്പനി തന്നെ കുതിരാൻ മേഖലയിൽ മാലിന്യം തള്ളിയ സംഭവം വിവാദമാകുന്നു. മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട
പാണഞ്ചേരി പഞ്ചായത്തിന്റെ പരിധിയിലുള്ള കുതിരാൻ തുരങ്കത്തിന് സമീപമാണ് കരാർ കമ്പനിയുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.ചാക്കോച്ചൻ സ്ഥലത്തെത്തുകയും ആരോഗ്യ പ്രവർത്തകരെ വിളിച്ചുവരുത്തി മാലിന്യം തിരികെ എടുപ്പിക്കുകയും ചെയ്തു.
ഇതിനായി ഉപയോഗിച്ച വാഹനം പഞ്ചായത്ത് അധികൃതർ കസ്റ്റഡിയിലെടുത്തു. പിഴ ഈടാക്കിയതിനു ശേഷം മാത്രമേ വാഹനം വിട്ടുനിൽക്കുകയുള്ളൂ എന്ന് സെക്രട്ടറി ഡോ.ടി.എൻ.ബിന്ദു പറഞ്ഞു. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ ഈ മേഖലയിൽ അറവുമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും തള്ളിയിരുന്നു.
ഇത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്ന് പഞ്ചായത്ത് ഭരണകൂടം ഇടപെട്ട് മാലിന്യങ്ങൾ സംസ്കരിക്കുകയും പ്രദേശം നിരീക്ഷിക്കാൻ ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ഇത്രയേറെ ജാഗ്രത പുലർത്തുന്ന പ്രദേശത്താണ് പാത നിർമ്മാണവും പരിപാലനവും നടത്തുന്ന കമ്പനി തന്നെ മാലിന്യം തള്ളി നിയമലംഘനം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

