പാലാ: ആരോഗ്യമേഖലയിലെ നൂതന സാങ്കേതികവിദ്യകളും ചികിത്സാ രീതികളും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ ദേശീയ ശിൽപ്പശാല നടന്നു. അനസ്തീസിയോളജി ആൻഡ് പ്രീ ഓപ്പറേറ്റീവ് മെഡിസിന്റെ നേതൃത്വത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.
‘ഇന്റൻസീവ് മോഡുലാർ പ്രോഗ്രാം ഫോർ അനസ്തീസിയ ആൻഡ് ക്രിട്ടിക്കൽ കെയർ’ എന്ന വിഷയത്തിലാണ് പരിപാടി നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ വൈദ്യശാസ്ത്ര വിദഗ്ധർ ചടങ്ങിൽ സംബന്ധിച്ചു.
ശസ്ത്രക്രിയ വേളകളിലെ സുരക്ഷാ മുൻകരുതലുകളും അതീവ സങ്കീർണ്ണമായ ക്രിട്ടിക്കൽ കെയർ പരിചരണവും സംബന്ധിച്ച് വിദഗ്ധർ ക്ലാസുകൾ നയിച്ചു. ആതുരശുശ്രൂഷാ രംഗത്ത് ആധുനിക അറിവുകൾ പകർന്നുനൽകാനും യുവ ഡോക്ടർമാർക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കാനും ഇത്തരം ദേശീയതലത്തിലുള്ള ശിൽപ്പശാലകൾ സഹായകരമാകുമെന്ന് സംഘാടകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

