കേന്ദ്ര വാണിജ്യമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സ്വർണത്തിന്റെ ഇറക്കുമതി തീരുവ വർധിപ്പിച്ചിട്ടും രാജ്യത്തെ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായില്ലെന്ന് വ്യക്തമാകുന്നു.
അനിവാര്യ അല്ലാത്ത ഇറക്കുമതികൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മേയ് 13-നാണ് സ്വർണം, വെള്ളി തുടങ്ങിയവയുടെ ഇറക്കുമതി തീരുവയിൽ കേന്ദ്രസർക്കാർ ഗണ്യമായ വർധനവ് വരുത്തിയത്. നിലവിൽ 6 ശതമാനമായിരുന്ന തീരുവ 15 ശതമാനമായാണ് ഉയർത്തിയത്.
ഇതിന് മുന്നോടിയായി, രാജ്യത്തിന്റെ വിദേശനാണ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസ്താവന ശ്രദ്ധേയമായിരുന്നു. ‘‘അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒഴിവാക്കണം’’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഈ നിർദ്ദേശത്തിന് പിന്നാലെ ഇറക്കുമതി തീരുവയിൽ വർധനവുണ്ടാകുമെന്ന വിലയിരുത്തലുകൾ ശക്തമായിരുന്നു. ഒടുവിൽ സർക്കാർ ആ തീരുമാനത്തിലേക്ക് എത്തുകയും ചെയ്തു.
എന്നാൽ, സർക്കാർ നടപടികൾക്ക് ശേഷവും ഇറക്കുമതിയിൽ കുറവ് ദൃശ്യമായില്ലെന്നതാണ് വസ്തുത. കഴിഞ്ഞ വർഷത്തെ മേയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ, ഇക്കൊല്ലം മേയ് മാസത്തിൽ സ്വർണ ഇറക്കുമതിയിൽ 34 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്.
2025 മേയ് മാസത്തിൽ 255 കോടി ഡോളറിന്റെ സ്വർണമാണ് ഇറക്കുമതി ചെയ്തതെങ്കിൽ, 2026 മേയ് മാസത്തിൽ ഇത് 342 കോടി ഡോളറായി ഉയർന്നു. കൂടാതെ, ഏപ്രിൽ മാസത്തിലെ കണക്കുകൾ പരിശോധിച്ചാൽ മുൻവർഷത്തെ അപേക്ഷിച്ച് 81 ശതമാനം വർധനവാണ് സ്വർണ ഇറക്കുമതിയിൽ ഉണ്ടായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

