കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം ശ്രീയുടെ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ പഠിക്കുന്നതിനായി പ്രത്യേക മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് അധ്യക്ഷനായ നാലംഗ സമിതിയാണ് വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.
മന്ത്രിമാരായ എം ലിജു, റോജി എം ജോണ്‍, പി.സി വിഷ്ണുനാഥ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. പദ്ധതിയുമായി ബന്ധപ്പെട്ട
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലെ നിയമവശങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും ഈ സമിതി പരിശോധിക്കും. നിലവിലെ സാഹചര്യത്തില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന യു വാസുകിയാണ് മുന്‍ സര്‍ക്കാര്‍ കാലയളവില്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ പുതിയ സര്‍ക്കാരിന് പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറാന് സാധിക്കുമോ എന്നതടക്കമുള്ള വിഷയങ്ങള്‍ ഉപസമിതിയുടെ പരിഗണനയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

