മുംബൈ: ബാങ്കോക്കിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് കടത്തിയതിന് 2025ലെ മിസിസ് കേരള റണ്ണറപ്പും മോഡലുമായ ഹർഷ സണ്ണിയെ മുംബൈയിൽ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. 11 കിലോയോളം വരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് 28കാരിയായ ഇവർ പിടിയിലായത്.
പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയിൽ ഏകദേശം 11 കോടി രൂപയോളം വിലമതിക്കുമെന്ന് അധികൃതർ അറിയിച്ചു. വയനാട് സ്വദേശിയായ ഹർഷ മുംബൈയിലെ ജയിലിൽ നാല് ദിവസമായി തുടരുകയാണ്.
കേസിൽ അറസ്റ്റിലായതിന് പിന്നാലെ നിർണായകമായ അന്വേഷണമാണ് പോലീസ് ആരംഭിച്ചിരിക്കുന്നത്. 11 കോടിയുടെ ലഹരിമരുന്ന് ഹർഷയ്ക്ക് കൈമാറിയത് ആരാണെന്നും, ഇന്ത്യയിൽ ഇത് ആർക്കാണ് എത്തിച്ചു നൽകേണ്ടിയിരുന്നത് എന്നുമുള്ള കാര്യത്തിലാണ് അന്വേഷണ ഏജൻസികൾ വ്യക്തത തേടുന്നത്.
ലഹരി മാഫിയയുമായുള്ള ഇവർക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതിലും സംശയമുണ്ട്. അതേസമയം, താൻ നിരപരാധിയാണെന്ന വാദമാണ് ഹർഷ ആവർത്തിക്കുന്നത്.
“താൻ നിരപരാധിയാണെന്നും കഞ്ചാവ് സൂക്ഷിച്ച ബാഗ് മറ്റൊരാൾ തന്നത് ആണെന്നുമാണ് ഹർഷ ആവർത്തിക്കുന്നത്.” ബാങ്കോക്കിൽ വെച്ച് പരിചയപ്പെട്ട ഒരാൾ ഏൽപ്പിച്ച ബാഗ് മുംബൈയിൽ എത്തിക്കുക മാത്രമാണ് താൻ ചെയ്തതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്.
എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്ന അന്വേഷണ സംഘം, കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഗൂഢാലോചനയുടെ ചുരുളഴിയുമെന്ന പ്രതീക്ഷയിലാണ്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന ഹർഷയ്ക്ക് ഇൻസ്റ്റാഗ്രാമിൽ പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

