ഗൂഗിളിന്റെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആൻഡ്രോയിഡ് 17 പുറത്തിറങ്ങി. മുൻപ് പിക്സൽ ഉപകരണങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന നേറ്റീവ് പാരന്റൽ കൺട്രോൾ സംവിധാനം ഇനി മുതൽ എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലും ലഭ്യമാകും.
ഇതുവരെ മറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ ഇത്തരം നിയന്ത്രണങ്ങൾക്കായി പ്രത്യേക ആപ്പുകളെ ആശ്രയിക്കേണ്ടിയിരുന്ന സാഹചര്യമാണ് ഇതോടെ മാറുന്നത്. ആൻഡ്രോയിഡ് 17 അപ്ഡേറ്റ് ചെയ്യുന്ന എല്ലാ സ്മാർട്ട്ഫോണുകളിലും ഈ ഫീച്ചർ ലഭ്യമാകും.
രക്ഷിതാക്കൾക്ക് കുട്ടികളുടെ ഫോണിലെ സെറ്റിംഗ്സ് മെനു വഴി നേരിട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സാധിക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ സംവിധാനം പിൻ (PIN) മുഖേന സംരക്ഷിച്ചിരിക്കുന്നതിനാൽ, കുട്ടികൾക്ക് ഇതിൽ മാറ്റങ്ങൾ വരുത്താൻ കഴിയില്ല.
ഈ സംവിധാനത്തിലൂടെ സ്ക്രീൻ ടൈം പരിധി നിശ്ചയിക്കുക, ഡൗൺടൈം ഷെഡ്യൂളുകൾ ക്രമീകരിക്കുക, ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുക, വെബ് ഉള്ളടക്കങ്ങൾക്കും ആപ്പ് സ്റ്റോറുകൾക്കും ഫിൽട്ടറുകൾ ഏർപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ സാധിക്കും. കൂടാതെ, നിശ്ചയിച്ചിട്ടുള്ള പരിധി കഴിഞ്ഞാൽ ഉപയോഗ സമയം വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
കൂടുതൽ സങ്കീർണ്ണമായ നിയന്ത്രണങ്ങൾ ആവശ്യമുള്ളവർക്ക് ഫാമിലി ലിങ്കുമായും (Family Link) ഈ സെറ്റിംഗ്സ് പേജ് ബന്ധിപ്പിച്ചിരിക്കുന്നു. ഇതിലൂടെ സ്കൂൾ സമയം ക്രമീകരിക്കുക, ആപ്പുകൾ വാങ്ങുന്നതിനുള്ള അനുമതി നൽകുക, ലൊക്കേഷൻ അലേർട്ടുകൾ സ്വീകരിക്കുക തുടങ്ങിയ വിപുലമായ സേവനങ്ങൾ ലഭ്യമാകും.
നിലവിൽ പിക്സൽ ഉപകരണങ്ങളിലാണ് അപ്ഡേറ്റ് ലഭ്യമായിത്തുടങ്ങിയത്. 2026-ഓടെ മറ്റ് ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിലേക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം എത്തും.
ഇതിനോടനുബന്ധിച്ച് ഡിജിറ്റൽ വെൽബീയിംഗ് ഫണ്ടിനായി 50 മില്യൺ ഡോളർ ഗൂഗിൾ നീക്കിവെച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

