മലയാള സിനിമയുടെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിച്ചെത്തിയ ചിത്രമാണ് ‘പേട്രിയറ്റ്’. മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.
മെയ് 1-ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിച്ച രീതിയെക്കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നിരുന്നുവെങ്കിലും, അവയെല്ലാം മറികടന്ന് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, റിലീസ് ചെയ്ത് 16 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രം ആഗോളതലത്തിൽ 79.66 കോടി രൂപയാണ് സ്വന്തമാക്കിയത്. ഇതിൽ ഇന്ത്യ നെറ്റ് കളക്ഷൻ 31.39 കോടിയും, ഓവർസീസ് കളക്ഷൻ 43.25 കോടിയുമാണ്.
റിലീസ് ദിനത്തിൽ 29.1 കോടിയും, മൂന്നാം ദിനം പിന്നിട്ടപ്പോൾ 61.25 കോടിയുമായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷൻ. വരും ദിവസങ്ങളിൽ ചിത്രം 80 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ.
ഇതിനിടയിൽ ചിത്രം ഉടൻ തന്നെ ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുമെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ‘പേട്രിയറ്റ്’ നിർമ്മിച്ചത്.
ബി ഉണ്ണികൃഷ്ണന്റെ വിവരങ്ങൾ പ്രകാരം 125 കോടിയിലധികം രൂപ ചിലവഴിച്ചാണ് ചിത്രം നിർമ്മാണം പൂർത്തിയാക്കിയത്. രേവതി, ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, പ്രകാശ് ബെലവാടി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

