ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ‘മലബാർ കലാപവും മാറാടും മറക്കില്ല’ എന്ന തലക്കെട്ടിൽ യോഗനാദം മാസികയുടെ എഡിറ്റോറിയലിലാണ് അദ്ദേഹം കടുത്ത പരാമർശങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
അധികാരം ഉറപ്പായതോടെ മുസ്ലീം ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടുകളിലേക്ക് മാറിയെന്ന് വെള്ളാപ്പള്ളി ആരോപിക്കുന്നു. ലീഗിന്റെ മതേതര നിലപാടിനെ ചോദ്യം ചെയ്യുന്നവരെ മുസ്ലിം വിരുദ്ധരായി മുദ്രകുത്തുകയാണെന്നും, ലീഗിന്റെ വർഗീയതയെ വിമർശിച്ചതിന് തന്നെ പരസ്യമായി അധിക്ഷേപിച്ചുവെന്നും ലേഖനത്തിൽ പരാമർശമുണ്ട്.
യുഡിഎഫ് അധികാരത്തിൽ എത്തുന്നതിന് മുൻപേ തന്നെ മുസ്ലീം ലീഗ് കേരളത്തിൽ ഭരണം തുടങ്ങിയെന്ന് പരിഹസിക്കുന്ന അദ്ദേഹം, ഭരണത്തിന്റെ മറവിൽ മതതീവ്രവാദികൾക്ക് സംരക്ഷണമൊരുക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ടെന്നും അദ്ദേഹം കുറിക്കുന്നു.
കെ.എം. ഷാജിക്കെതിരെയും വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയിൽ വിമർശനം ഉന്നയിച്ചു.
ഷാജി വർഗീയ വിഷം ചീറ്റുന്ന നേതാവാണെന്നും, അദ്ദേഹത്തെ മന്ത്രിയാക്കിയാൽ മതസൗഹാർദം പൂത്തുലയുമെന്ന തരത്തിലുള്ള ലീഗിന്റെ വാദങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മതേതര സമൂഹത്തിന് മുന്നിൽ മുസ്ലീം ലീഗിന്റെ തനിനിറം വെളിപ്പെട്ടുവെന്നും, അഖിലേന്ത്യാ ലീഗിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോഴത്തെ ലീഗെന്നും എഡിറ്റോറിയലിൽ ആരോപിക്കുന്നു.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപം നടന്ന മണ്ണിലാണ് ലീഗ് വളർന്നതെന്നും, കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമായി ചിത്രീകരിക്കാനുള്ള നീക്കം ഇനി വിലപ്പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. മാറാട് കലാപത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും, സമുദായത്തെ തകർക്കാൻ ആരെത്തിയാലും ശക്തമായി നേരിടുമെന്നും വെള്ളാപ്പള്ളി നടേശൻ എഡിറ്റോറിയലിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

