ചണ്ഡീഗഡ്: ഹരിയാനയിൽ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥിക്ക് വിരുദ്ധമായി വോട്ട് ചെയ്ത അഞ്ച് എംഎൽഎമാരെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഷൈലി ചൗധരി, രേണു ബാല, സർദാർ ജർനൈൽ സിംഗ്, മുഹമ്മദ് ഇല്യാസ്, മുഹമ്മദ് ഇസ്രേലി എന്നിവർക്കെതിരെയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ റാവു നരേന്ദ്ര സിംഗ് നടപടി സ്വീകരിച്ചത്.
മാർച്ച് 16-ന് നടന്ന തെരഞ്ഞെടുപ്പിൽ ഇവർ പാർട്ടി വിരുദ്ധമായി വോട്ട് ചെയ്തത് വലിയ വിവാദമായിരുന്നു. അച്ചടക്ക സമിതി നൽകിയ കാരണം കാണിക്കൽ നോട്ടീസിന് രണ്ട് എംഎൽഎമാർ മാത്രമാണ് മറുപടി നൽകിയത്.
ഈ വിശദീകരണങ്ങൾ തൃപ്തികരമല്ലെന്ന് കണ്ടതിനെത്തുടർന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അംഗീകാരത്തോടെയാണ് നടപടി. പാർട്ടിയുടെ കൂട്ടുത്തരവാദിത്തത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർക്ക് ഈ തീരുമാനം ഒരു മുന്നറിയിപ്പാണെന്നും പാർട്ടി അച്ചടക്കം പരമപ്രധാനമാണെന്നും റാവു നരേന്ദ്ര സിംഗ് വ്യക്തമാക്കി.
അതേസമയം, പാർട്ടിയുടെ തീരുമാനം എല്ലാ വശങ്ങളും പരിശോധിച്ച ശേഷമാണെന്ന് പ്രതിപക്ഷ നേതാവ് ഭൂപീന്ദർ സിംഗ് ഹൂഡ പ്രതികരിച്ചു. എന്നാൽ, വരും ദിവസങ്ങളിൽ സഭയ്ക്കുള്ളിൽ പാർട്ടി വിപ്പ് ലംഘിച്ചാൽ മാത്രമേ ഇവർക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നടപടി ഏകപക്ഷീയമാണെന്നും തന്റെ വിശദീകരണം നേരിട്ട് കേൾക്കാൻ നേതൃത്വം തയ്യാറായില്ലെന്നും സസ്പെൻഷനിലായ എംഎൽഎ ജർനൈൽ സിംഗ് ആരോപിച്ചു. ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും കോൺഗ്രസിന്റെ കരംവീർ ബൗധുമാണ് ഈ തെരഞ്ഞെടുപ്പിൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് നടന്നെങ്കിലും ഇത് മറികടന്ന് കോൺഗ്രസ് സ്ഥാനാർത്ഥി കരംവീർ സിംഗ് ബൗദ്ധാണ് വിജയിക്കുകയായിരുന്നു. എന്നാൽ മറ്റൊരു സീറ്റിൽ ബിജെപിയുടെ സഞ്ജയ് ഭാട്ടിയയും വിജയം നേടി.
വരും ദിവസങ്ങളിൽ ഈ എംഎൽഎമാരുടെ നിലപാട് ഹരിയാന രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

