സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വൈകിട്ട് 6.15 മുതൽ രാത്രി 12.45 വരെയാണ് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുക.
എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും അന്തരീക്ഷ താപനില അസാധാരണമാംവിധം ഉയർന്ന നിലയിൽ തുടരുന്നതുമാണ് ഊർജ ഉപഭോഗം കുത്തനെ ഉയരാൻ കാരണം. കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയ പീക്ക് ഡിമാൻഡ് സാധാരണ വേനൽക്കാലങ്ങളിലെ ആവശ്യകതയ്ക്ക് തുല്യമാണ്.
മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഏകദേശം 1100 മെഗാവാട്ട് വരെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഉപഭോഗം അപകടകരമായ അളവിൽ തുടരുന്ന സാഹചര്യത്തിലാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതർ നിർബന്ധിതരായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

