വിദ്യാനഗർ–മയിലാട്ടി ഫീഡറിന്റെ ശേഷി ഉയർത്തൽ ജോലികളുടെ ഭാഗമായി കാസർകോട് ജില്ലയിലെ 8 സബ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയിട്ടുള്ള വൈദ്യുതി തടസ്സവും നിയന്ത്രണങ്ങളും ഒരു മാസം കൂടി നീളുമെന്ന് അധികൃതർ അറിയിച്ചു. ഫീഡറിന്റെ നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
മുൻകൂട്ടി നിശ്ചയിച്ച പ്രകാരമുള്ള അറ്റകുറ്റപ്പണികൾ കാരണം ഉപയോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അധികൃതർ അഭ്യർത്ഥിച്ചു. നിർമ്മാണ ജോലികൾ നടക്കുന്ന സമയങ്ങളിൽ പ്രദേശങ്ങളിൽ മാറിമാറി വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടാൻ സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

