പത്തനംതിട്ട അടൂർ വൈദ്യുതി സെക്ഷന് കീഴിലുള്ള പ്രദേശത്ത് സാമൂഹ്യവിരുദ്ധരുടെ അക്രമം.
പന്നിവിഴ നെടുംകുളഞ്ഞി ട്രാൻസ്ഫോമറിലെ രണ്ട് ഫ്യൂസുകളാണ് അജ്ഞാതർ ഊരി മാറ്റിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം.
നെടുംകുളഞ്ഞി ഭാഗത്ത് വൈദ്യുതി മുടങ്ങിയതായി ഉപഭോക്താവ് വിവരം നൽകിയതിനെ തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ഫ്യൂസ് റോഡിൽ ഊരിയിട്ടിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇതിന്റെ ഫലമായി ഈ പ്രദേശത്ത് ഏകദേശം ഒരു മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു.
സംഭവത്തിൽ കെഎസ്ഇബി അധികൃതർ ബന്ധപ്പെട്ട പൊലീസിൽ ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്.
ചില വ്യക്തികൾ ബോധപൂർവ്വം വൈദ്യുതി മുടക്കാൻ ശ്രമിക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയെ വൈദ്യുതി മന്ത്രി സണ്ണി ജോസഫും പിന്താങ്ങിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

