കണ്ണൂർ ജില്ലയിലെ ചെറുപുഴ തട്ടുമ്മലിൽ കർഷകൻ അപൂർവ്വ നേട്ടം സ്വന്തമാക്കി. മേലെത്ത് സുരേഷ് എന്ന യുവകർഷകന്റെ കൃഷിയിടത്തിൽ നിന്നാണ് 58 കിലോഗ്രാമിലേറെ ഭാരമുള്ള കൂറ്റൻ വാഴക്കുല വിളവെടുത്തത്.
18 പടലകളുള്ള ഈ വാഴക്കുലയുടെ ആദ്യത്തെ രണ്ടു പടലയ്ക്ക് മാത്രം 16 കിലോ തൂക്കം വരുന്നുണ്ട്. തികച്ചും ജൈവരീതിയിലായിരുന്നു ഈ കൃഷിരീതിയെന്നതാണ് പ്രധാന പ്രത്യേകത.
രാസവളങ്ങൾ പൂർണ്ണമായും ഒഴിവാക്കി, പശുത്തൊഴുത്ത് കഴുകിയ വെള്ളം മാത്രമാണ് വളർച്ചയ്ക്കായി ഉപയോഗിച്ചത്. ചെറുപുഴ കൃഷിഭവനിൽ നിന്ന് കർഷക ദിനത്തിൽ സൗജന്യമായി നൽകിയ വിത്തിൽ നിന്നാണ് ഈ ഭീമൻ വാഴക്കുല ലഭിച്ചതെന്ന് കർഷകൻ വ്യക്തമാക്കി.
പാറയുടെ മുകളിൽ മണ്ണിട്ടാണ് വാഴ നട്ടുവളർത്തിയത് എന്ന് മേലെത്ത് സുരേഷ് പറഞ്ഞു. ഇത്രയും ഭാരമുള്ള ജൈവ വാഴക്കുല പ്രദേശത്ത് ആദ്യമായാണ് കാണുന്നതെന്ന് ചെറുപുഴ കൃഷിഭവൻ അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

