കോതമംഗലം: സഹപാഠിയുടെ ദാരുണാന്ത്യത്തെ തുടർന്ന് കോതമംഗലം എം.എ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന സമരം പിൻവലിച്ചു.
മാനേജ്മെന്റുമായി നടത്തിയ ചർച്ചയിൽ വിഷയത്തിന് പരിഹാരമായതിനെ തുടർന്നാണ് വിദ്യാർഥികൾ പ്രതിഷേധം അവസാനിപ്പിച്ചത്. ക്രെഡിറ്റ് സ്കോർ വിഷയത്തിൽ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും കർശന നിലപാടുണ്ടായതിനെ തുടർന്ന് ഇയർബാക്ക് (Year back) നേരിട്ടതിന്റെ മനോവിഷമത്തിലാണ് അരുണാചൽപ്രദേശ് സ്വദേശിയായ മിച്ചി മർപ്പു ജീവനൊടുക്കിയത്.
സിവിൽ എഞ്ചിനീയറിങ് മൂന്നാം വർഷ വിദ്യാർഥിയായിരുന്ന മിച്ചി മർപ്പുവിന്റെ മരണത്തെ തുടർന്ന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാർ അത്തനേഷ്യസ് കോളജിന് മുന്നിൽ വിദ്യാർഥികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നത്. ഇയർബാക്ക് സംവിധാനവുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഈ സമരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

