തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ രാജ്യാന്തര ടെർമിനൽ (ടി2) കേന്ദ്രീകരിച്ച് വിപുലീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു. നേരത്തെയുണ്ടായിരുന്നതിനേക്കാൾ ഏകദേശം ഇരട്ടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന ഈ കേന്ദ്രത്തിൽ, അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും വിപുലമായ ഉൽപ്പന്ന ശേഖരവും ഉൾപ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാർക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്ന രീതിയിലാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയിരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത റോബോട്ട്
നവീകരിച്ച ഷോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ വിമാനത്താവളങ്ങളിൽ ആദ്യമായി ഏർപ്പെടുത്തിയ എ.ഐ (AI) അധിഷ്ഠിത ഉപഭോക്തൃ സേവന റോബോട്ടാണ്.
ഉൽപ്പന്നങ്ങളുടെ വിവരങ്ങൾ, നിലവിലുള്ള ഓഫറുകൾ, ഷോപ്പിംഗ് മാർഗനിർദേശങ്ങൾ എന്നിവ റോബോട്ട് യാത്രക്കാർക്ക് നേരിട്ട് നൽകും. ഉദ്ഘാടനത്തിന്റെ ഭാഗമായി യാത്രക്കാർക്ക് 500 രൂപയുടെയും 1,000 രൂപയുടെയും ഡിജിറ്റൽ ഗിഫ്റ്റ് വൗച്ചറുകളും ഈ റോബോട്ട് വഴി ലഭ്യമാക്കുന്നുണ്ട്.
പുത്തൻ ഉൽപ്പന്നങ്ങളും സൂപ്പർമാർട്ടും
പ്രീമിയം രാജ്യാന്തര ബ്രാൻഡുകൾക്ക് പുറമെ ഫാഷൻ ബാഗുകൾ, സൺഗ്ലാസുകൾ, വാച്ചുകൾ തുടങ്ങി വിവിധ ലൈഫ്സ്റ്റൈൽ ഉൽപ്പന്നങ്ങളും ഇവിടെ ലഭ്യമാണ്. യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് നിത്യോപയോഗ വസ്തുക്കളും വാങ്ങാനായി പ്രത്യേക ‘സൂപ്പർമാർട്ട്’ വിഭാഗവും ഇത്തവണ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡിജിറ്റൽ സൗകര്യങ്ങൾ
ഡിജിറ്റൽവൽക്കരണത്തിന് മുൻഗണന നൽകുന്നതിന്റെ ഭാഗമായി വാട്ട്സ്ആപ്പ് വഴി ഡിജിറ്റലായി ഒപ്പിട്ട ഇൻവോയ്സ് നൽകുന്ന സംസ്ഥാനത്തെ ആദ്യത്തെ ഡ്യൂട്ടി ഫ്രീ ഷോപ്പായി ഇവിടം മാറി.
കൂടാതെ, തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ബ്രാൻഡുകൾക്ക് ഉറപ്പായ സമ്മാനങ്ങളും, നിശ്ചിത തുകയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക് 4,999 രൂപ വിലമതിക്കുന്ന പ്രീമിയം സ്ട്രോളി സൗജന്യമായി ലഭിക്കുന്ന ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

