സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി വ്യക്തമാക്കി. വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടായ അമിത വർധനവും പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിലെ കുറവുമാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
ആവശ്യകതയേക്കാൾ 400 മുതൽ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് നിലവിൽ അനുഭവപ്പെടുന്നത്. പുറംചന്തയിൽ നിന്നും ആവശ്യമായ തോതിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് കെഎസ്ഇബി അറിയിച്ചു.
എൽനിനോ പ്രതിഭാസത്തെത്തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനിലയിലെ വർധനവും സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി ഉയർത്താൻ കാരണമായിട്ടുണ്ട്. രാജ്യവ്യാപകമായി വൈദ്യുതിക്കുള്ള ആവശ്യം വർധിച്ചതോടെ പവർ എക്സ്ചേഞ്ചുകളിൽ ലഭ്യമാകുന്ന വൈദ്യുതിയുടെ അളവിൽ വലിയ കുറവുണ്ടായിരിക്കുന്നു.
മഴ മാറിനിൽക്കുന്ന സാഹചര്യം തുടരുന്നതിനാൽ ഇന്നത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിൽ പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ വൈദ്യുതി ലഭിച്ചില്ലെങ്കിൽ, 16.07.2026 തീയതിയായ ഇന്ന് വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

