പാലക്കാട് നെന്മാറ പോത്തുണ്ടിയിൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ വിധിപ്രസ്താവം തിങ്കളാഴ്ച നടക്കും. കേസിലെ പ്രതിയായ ചെന്താമരയ്ക്ക് അർഹമായ ശിക്ഷ നൽകണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചു.
കേസിൽ പ്രതിക്ക് അനുകൂലമായി സമർപ്പിക്കപ്പെട്ട മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷൻ കർശനമായി വാദിച്ചു.
ആദ്യ കൊലപാതകത്തിന് ശേഷം പ്രതിയെ തിരുത്താനോ കുറ്റകൃത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനോ നിയമവ്യവസ്ഥയ്ക്ക് സാധിച്ചില്ലെന്നും, അതിനാൽ പ്രതിക്ക് ഗുണകരമാകുന്ന രീതിയിൽ തയാറാക്കിയ റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. പ്രതിക്ക് നിയമം അനുവദിക്കുന്ന പരമാവധി ശിക്ഷ തന്നെ നൽകണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.
ഇതിനുപുറമെ, ജയിലിൽ ജോലി ചെയ്ത് ലഭിക്കുന്ന തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകാം എന്ന പ്രതിയുടെ വാദവും പ്രോസിക്യൂഷൻ തള്ളിക്കളഞ്ഞു.
ഈ വാദം അംഗീകരിക്കാൻ കഴിയില്ലെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചത്. പോത്തുണ്ടി സ്വദേശികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലാണ് നിർണായകമായ ശിക്ഷാവിധി വരാനിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

