ഗുരുവായൂർ ആനത്താവളത്തിലെ പിടിയാനയായ രശ്മിയെ നീണ്ട ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ക്ഷേത്രത്തിലെ ശീവേലിക്ക് എഴുന്നള്ളിച്ചു.
ദീർഘകാലമായി പുന്നത്തൂർകോട്ടയ്ക്കുള്ളിൽ മാത്രം പരിപാലിച്ചു പോന്ന ആനയെ ഇന്നലെയാണ് വീണ്ടും പുറത്തിറക്കിയത്. ആൾക്കൂട്ടത്തെ കാണുമ്പോൾ പരിഭ്രാന്തയാവുകയും ഓട്ടം പിടിക്കുകയും ചെയ്യുന്ന സ്വഭാവം ഉണ്ടായിരുന്നതിനെ തുടർന്ന് 2003-ന് ശേഷം ആനയെ കോട്ടയ്ക്ക് പുറത്തേക്ക് കൊണ്ടുപോകാറുണ്ടായിരുന്നില്ല.
ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്, ആനയെ സാധാരണ നിലയിൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുപ്പിക്കാൻ പാപ്പാന്മാരായ കെ.എ.സുരേഷ്, വി.വിപിൻകുമാർ, സി.വി.സുധീർ എന്നിവരും ജീവധനം വിഭാഗം ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള പരിശ്രമങ്ങളാണ് നടത്തിയത്. ഇവരുടെ സുദീർഘമായ പ്രയത്നത്തിനൊടുവിലാണ് ആനയെ ശാന്തമായി ശീവേലിയിൽ പങ്കെടുപ്പിക്കാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

