കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പാമ്പാടിയിൽ മെഗാ രക്തദാന ക്യാംപ് നടന്നു. പാലാ മാർ സ്ലീവാ മെഡിസിറ്റിയുമായി സഹകരിച്ചാണ് ഈ ജീവകാരുണ്യ ഉദ്യമം സംഘടിപ്പിച്ചത്.
യൂത്ത് വിങ് യൂണിറ്റ് പ്രസിഡന്റ് നിതിൻ തര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ ക്യാംപിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിവിധ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു.
പഞ്ചായത്ത് അംഗം ഷേർലി തര്യൻ, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് എസ്. രാജീവ്, വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി എം.എം.
ശിവബിജു, ട്രഷറർ ബൈജു സി. ആൻഡ്രൂസ്, രക്ഷാധികാരി ഷാജി പി.
മാത്യു, സെക്രട്ടറി പി.ജി. ബാബു, വനിതാ വിങ് ജനറൽ സെക്രട്ടറി സീന ജോളി, യൂത്ത് വിങ് ജനറൽ സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ, ട്രഷറർ കണ്ണൻ ഗുരുപൂജ, മാർ സ്ലീവാ മെഡിസിറ്റി കൺസൾട്ടന്റ് ഡോ.
അസീസ് എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

