തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ വെച്ച് നടന്ന ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയിൽ ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെ സാന്നിധ്യം വിവാദമാകുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത വേദിയിലാണ് തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ ജിത്തു മോൻ സന്നിഹിതനായിരുന്നത്.
ഈ പരിപാടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ റീൽസായി പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയാകുന്നത്. ചടങ്ങിൽ പങ്കെടുത്ത ജനപ്രതിനിധികൾക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കുമൊപ്പം ജിത്തു മോൻ വളരെ അടുപ്പത്തോടെ ഇടപെടുന്ന ദൃശ്യങ്ങൾ ദൃശ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതോടെ സംഭവം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ഇന്റലിജൻസ് വിഭാഗം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഇതിന്റെ ഭാഗമായി ഒല്ലൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ജിത്തു മോനെ ചോദ്യം ചെയ്തു. വിഡിയോ ഷൂട്ട് ചെയ്തത് താനല്ലെന്നും മറ്റാരോ ആണെന്നുമാണ് ഇയാൾ പോലീസിനോട് നൽകിയ മൊഴി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

