ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും ജനപ്രിയ നടനുമായ പവൻ കല്യാൺ നായകനാകുന്ന ഹിറ്റ് ചിത്രം ‘They Call Him OG’ (ഒ.ജി)-യുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. മുംബൈ മാഫിയയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ആക്ഷൻ-ഗ്യാങ്സ്റ്റർ ചിത്രം സംവിധാനം ചെയ്യുന്നത് സുജീത്ത് ആണ്.
‘സാഹോ’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ, പവൻ കല്യാണിനെ കൂടുതൽ സ്റ്റൈലിഷ് വേഷത്തിൽ അവതരിപ്പിച്ചുകൊണ്ട് മുൻപ് വലിയ വിജയം കൈവരിച്ചിരുന്നു. നിലവിൽ വിദേശത്തുള്ള പവൻ കല്യാൺ തിരിച്ചെത്തിയ ഉടൻ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പവൻ കല്യാൺ ക്രിയേറ്റീവ് വർക്ക്സ് ഔദ്യോഗികമായി അറിയിച്ചു.
ആദ്യഭാഗം പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ച തരംഗം രണ്ടാം ഭാഗത്തിലും ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ. ആദ്യഭാഗത്തിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച തമൻ തന്നെയാണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്.
ചിത്രത്തിന്റെ ഹൃദയമിടിപ്പായി തമന്റെ സംഗീതം മാറുമെന്നാണ് വിലയിരുത്തൽ. സുജീത്തിന്റെ ദീർഘവീക്ഷണമുള്ള സംവിധാനവും പവൻ കല്യാണിന്റെ കമാൻഡിംഗ് സ്ക്രീൻ സാന്നിധ്യവും ഒന്നിക്കുമ്പോൾ ഇത്തവണയും മികച്ചൊരു ബ്ലോക്ക്ബസ്റ്റർ ഫോർമുലയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
അഞ്ച് ഭാഷകളിലായി പാന് ഇന്ത്യൻ തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ മാർക്കറ്റിംഗ് & പ്രൊമോഷൻ കൺസൾട്ടന്റായി ദിലീപ് എൽ പ്രവർത്തിക്കുമ്പോൾ, വാർത്താ പ്രചരണ വിഭാഗം കൈകാര്യം ചെയ്യുന്നത് പി.ശിവപ്രസാദ് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

