സാങ്കേതികവിദ്യാലോകത്ത് നിർണ്ണായകമായ പ്രഖ്യാപനങ്ങളുമായി ഗൂഗിൾ രംഗത്ത്. Android 17, Wear OS 7 എന്നിവയുടെ വരവിന് പിന്നാലെ, തങ്ങളുടെ പിക്സൽ ഉപയോക്താക്കൾക്കായി വിപുലമായ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
Gemini സേവനങ്ങളിൽ വരുത്തിയ രണ്ട് പ്രധാന മാറ്റങ്ങളും ഈ അപ്ഡേറ്റിലുണ്ട്. ആപ്പിൾ ഉൽപ്പന്നങ്ങളുമായുള്ള വിടവ് നികത്താനും, മൊബൈൽ രംഗത്ത് നിർമിത ബുദ്ധി അധിഷ്ഠിത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങൾ.
പിക്സൽ ഫോണുകളുടെ കണക്റ്റിവിറ്റിയിൽ മാറ്റം കഴിഞ്ഞ വർഷം അവസാനത്തോടെ എയർഡ്രോപ്പ് സൗകര്യവുമായി എത്തിയ ക്വിക്ക് ഷെയർ ഫീച്ചർ, ഇനി മുതൽ Pixel 9a, 8a മോഡലുകളിലും ലഭ്യമാകും. ഇതിലൂടെ തടസ്സമില്ലാത്ത ഫയൽ കൈമാറ്റം സാധ്യമാകും.
കൂടാതെ, Pixel 10a ഫോണുകളിൽ AudioLM സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്പീച്ച്-ടു-സ്പീച്ച് ട്രാൻസ്ലേഷൻ സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് വിവിധ ഭാഷകളിൽ തത്സമയം ആശയവിനിമയം നടത്താൻ ഉപയോക്താക്കളെ സഹായിക്കും.
സോഷ്യൽ മീഡിയ ക്രിയേറ്റർമാർക്ക് പുത്തൻ അനുഭവം Android 17 വരുന്നതോടെ പിക്സൽ ഫോണുകളിൽ സ്ക്രീൻ റിക്കോർഡിംഗിനൊപ്പം സെൽഫി വീഡിയോകളും ഒരേസമയം റെക്കോർഡ് ചെയ്യാം. ഇതിനായി പ്രത്യേക ആപ്പുകളുടെ സഹായം ആവശ്യമില്ല.
കൂടാതെ, ബ്രൗസറുകളും കലണ്ടറുകളും Gemini-യും സ്ക്രീനിൽ ഫ്ലോട്ടിംഗ് ബബിളുകളായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Pixel Fold ഉപയോക്താക്കൾക്കായി പ്രത്യേക ‘ബബിൾ ബാർ’ സംവിധാനവും കമ്പനി നൽകുന്നു.
സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കി Pixel Watch ഉപയോഗിക്കുന്നവർക്കായി സേഫ്റ്റി ഫീച്ചറിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. വാഹനാപകടങ്ങളോ, വീഴ്ചകളോ തിരിച്ചറിഞ്ഞ് എമർജൻസി സേവനങ്ങളെ അറിയിക്കുന്ന സംവിധാനത്തിനൊപ്പം, ഇനി മുതൽ തിരഞ്ഞെടുക്കപ്പെട്ട
എമർജൻസി കോൺടാക്റ്റുകളിലേക്കും അലേർട്ടുകൾ എത്തും. Gemini-യിൽ നിർമിത ബുദ്ധിയുടെ കരുത്ത് Gemini Pro ഉപയോക്താക്കൾക്കായി ‘Gemini Omni‘ എന്ന പുതിയ വീഡിയോ എഡിറ്റിംഗ് ടൂൾ അവതരിപ്പിച്ചു.
വാചക നിർദ്ദേശങ്ങളിലൂടെയും ഫോട്ടോ-വീഡിയോ ക്ലിപ്പുകളിലൂടെയും എളുപ്പത്തിൽ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇത് സഹായിക്കും. ഒപ്പം, Lyria 3 മ്യൂസിക് ജനറേറ്റർ ഉപയോഗിച്ച് ടെക്സ്റ്റ് നിർദ്ദേശങ്ങളിൽ നിന്ന് സംഗീതം സൃഷ്ടിക്കാനുള്ള സൗകര്യവും Gemini ആപ്പിൽ ലഭ്യമാകും.
ഈ മാസത്തോടെ തന്നെ ഈ സേവനങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിത്തുടങ്ങുമെന്ന് ഗൂഗിൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

