പാലക്കാട് ചികിത്സാ പിഴവിനെത്തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന ഒൻപത് വയസുകാരി വിനോദിനിക്ക് കുടിശികയായിരുന്ന മൂന്ന് മാസത്തെ ധനസഹായം ലഭ്യമാക്കി. സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയായിരുന്നു.
ധനസഹായം മുടങ്ങിയ സാഹചര്യം പരിശോധിക്കാനും അർഹമായ തുക എത്രയും വേഗം വിതരണം ചെയ്യാനും വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി കർശന നിർദേശം നൽകി. ഈ നടപടികളുടെ അടിസ്ഥാനത്തിൽ, നിലവിൽ കുടിശികയുണ്ടായിരുന്ന മൂന്ന് മാസത്തെ സഹായധനം പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറി.
വനിതാ ശിശു വികസന വകുപ്പ് വഴി തുടർന്നും ധനസഹായം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

