പ്രിയദർശിനി പദ്ധതിയുടെ പ്രാരംഭ ഘട്ടം ആരംഭിച്ചതിന് പിന്നാലെ, തൃശൂരിൽ സ്വകാര്യ ബസ്സുടമകളുടെ അടിയന്തര അവലോകന യോഗം ചേർന്നു. പദ്ധതിയുമായി ബന്ധപ്പെട്ട
വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ നിലപാടുകൾ വ്യക്തമാക്കി. ഏത് വിഭാഗത്തിന് സർക്കാർ ആനുകൂല്യങ്ങൾ നൽകുന്നതിനെയും തങ്ങൾ സ്വാഗതം ചെയ്യുന്നതായും എന്നാൽ, ഒരു വിഭാഗത്തിന് നൽകുന്ന പരിഗണന മറ്റൊരു വിഭാഗത്തിന്റെ നിലനിൽപ്പിനെ ബാധിക്കരുത് എന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
നിലവിലെ യാത്രാച്ചെലവും വരുമാനവും തമ്മിലുള്ള വലിയ അന്തരം ബസ് വ്യവസായത്തെ പ്രതിസന്ധിയിലാക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടി. “1കിലോമീറ്റർ പ്രൈവറ്റ് ബസ് ഓടാൻ 50.65 രൂപ ചിലവുണ്ട്.
55 രൂപ നിരക്കിൽ ലഭിക്കണം എന്നാണ് ആവശ്യം.” മാസങ്ങൾക്ക് മുൻപ് അധികൃതർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകിയിരുന്നുവെങ്കിലും, ഇതുവരെയും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് ബസ്സുടമകൾ ആരോപിച്ചു. വരുംദിവസങ്ങളിൽ സംഘടനയുടെ അടുത്തഘട്ട
നടപടികൾ തീരുമാനിക്കുമെന്നും അവർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

