ദില്ലി: രാജ്യത്തെ നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് നേരത്തെ നടത്താൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുത്ത വർഷം പകുതിയോടെ നടക്കുമെന്നായിരുന്നു നേരത്തെയുള്ള വിലയിരുത്തൽ.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ നിശ്ചയിച്ച സമയത്തിന് ആഴ്ചകൾക്ക് മുൻപേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചനകൾ. അടുത്ത വർഷം ആരംഭിക്കുന്ന സെൻസസ് നടപടികളുടെ രണ്ടാം ഘട്ടമാണ് ഇത്തരമൊരു നീക്കത്തിലേക്ക് ഭരണകൂടത്തെ എത്തിക്കുന്നത്.
സെൻസസ് പ്രക്രിയകൾക്കിടയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ മുൻകൂട്ടിയുള്ള തെരഞ്ഞെടുപ്പ് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യം മുൻനിർത്തി തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വേഗത്തിലാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം അതത് സംസ്ഥാന ഘടകങ്ങൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ബംഗാൾ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം നിലനിൽക്കുന്ന അനുകൂല സാഹചര്യം മുതലെടുക്കാൻ നേരത്തെയുള്ള തെരഞ്ഞെടുപ്പ് സഹായിക്കുമെന്ന് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നു. പാർട്ടി സംവിധാനങ്ങളെ സജ്ജമാക്കാനും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കാനും സംസ്ഥാന നേതൃത്വങ്ങൾക്ക് കേന്ദ്രം അടിയന്തര നിർദേശം നൽകിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

