കരിങ്കുന്നം മേഖലയിലെ പുത്തൻപള്ളി – മുട്ടം റോഡിൽ, ഒറ്റല്ലൂർ പാലത്തിന് സമീപമുള്ള കരിയിലം തോട്ടിൽ അനധികൃതമായി മത്സ്യമാലിന്യം നിക്ഷേപിച്ച സംഭവത്തിൽ നടപടി. മാലിന്യം തള്ളുന്നതിനായി ഉപയോഗിച്ച വാഹനം അധികൃതർ കണ്ടെത്തി.
ഈ സംഭവത്തിൽ വാഹന ഉടമയിൽ നിന്നും 25,000 രൂപ പിഴ ഈടാക്കി. സംഭവസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ, വാഹനത്തിന്റെ നമ്പർ സഹിതമുള്ള കൃത്യമായ വിവരങ്ങൾ പഞ്ചായത്ത് അധികൃതർക്ക് കൈമാറിയ വ്യക്തിക്ക് പാരിതോഷികം നൽകി. പിഴത്തുകയുടെ 25 ശതമാനം തുകയാണ് ഇദ്ദേഹത്തിന് പ്രതിഫലമായി നൽകിയത്.
പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നത് തടയുന്നതിന്റെ ഭാഗമായി വിജിലൻസ് സ്ക്വാഡ് വരും ദിവസങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇത്തരത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കും.
പൊതുജനങ്ങൾ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ തെളിവ് സഹിതം പഞ്ചായത്തിനെ അറിയിക്കണമെന്നും, വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്നത് തുടരുമെന്നും സെക്രട്ടറി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

