കൊച്ചിയിലെ നടൻ ടിനി ടോമിനെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ കടവന്ത്ര പൊലീസിന് മൊഴി നൽകി.
ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും, അൻസിബയെ മതം മാറ്റാൻ ശ്രമിച്ചെന്ന് പറയുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും ശ്വേത മേനോൻ മൊഴിയിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് മുൻപ് നടി നീനാ കുറുപ്പിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സംഭവത്തിൽ ടിനി ടോമിന്റെ മൊഴി കൂടി ഉടൻ രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസിന്റെ വിശദമായ അന്വേഷണ റിപ്പോർട്ട് ഈയാഴ്ച തന്നെ സമർപ്പിക്കാനാണ് തീരുമാനം.
ഇതിനിടയിൽ, നടി ലക്ഷ്മി പ്രിയയ്ക്കും ഭർത്താവ് ജയേഷ് തൃപ്പൂണിത്തുറയ്ക്കുമെതിരെ അൻസിബ ഹസൻ തൃപ്പൂണിത്തുറ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. വനിതാ സെൽ എസ് ഐക്കെതിരെയും നിയമനടപടി വേണമെന്നാണ് അൻസിബയുടെ ആവശ്യം.
പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്. നേരത്തെ, പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് കാട്ടി തൃക്കാക്കര എസിപി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ, ടിനി ടോം തന്നെ ജിഹാദിയെന്ന് വിളിച്ചതായും, മതപരിവർത്തനം നടത്തിയെന്നും അവിഹിത ബന്ധമുണ്ടെന്നും ആരോപിച്ചതായും അൻസിബ ഉന്നയിച്ചിരുന്നു. ഇതിനുപുറമെ, കുടുംബമേളയ്ക്കിടെ ടിനി ടോം കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും അസഭ്യം പറഞ്ഞെന്നും കാട്ടി നടി നീനാ കുറുപ്പും നേരത്തെ പരാതി നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

