തിരുവനന്തപുരം: നേമം മണ്ഡലത്തിലെ കാലടിയിൽ ശക്തമായ മഴയെത്തുടർന്നുണ്ടായ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലേക്ക് കടന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റും നേമം എം എൽ എയുമായ രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തര സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ വേഗത്തിലാക്കിയത്.
“വൈകി ലഭിക്കുന്ന സഹായം പലപ്പോഴും അത് നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. അതുകൊണ്ടാണ് ഉടനടി ഇടപെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.” ദുരിതബാധിതരായ കുടുംബങ്ങൾക്ക് എത്രയും വേഗം വീടുകളിലേക്ക് മടങ്ങിയെത്താൻ കഴിയുംവിധം രാപ്പകൽ അധ്വാനം തുടരുന്ന കൗൺസിലർമാർക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും രാജീവ് ചന്ദ്രശേഖർ കുറിച്ചു.
ഇതാണ് മാറ്റമെന്നും ഇതാണ് പ്രവർത്തന മികവിന്റെ രാഷ്ട്രീയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മഴക്കെടുതി ബാധിച്ച പ്രദേശങ്ങൾ രാജീവ് ചന്ദ്രശേഖർ നേരിട്ട് സന്ദർശിച്ചിരുന്നു.
പ്രദേശത്തുണ്ടായ നാശനഷ്ടങ്ങളും ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങളും അതീവ ഗൗരവത്തോടെയാണ് അദ്ദേഹം വിലയിരുത്തിയത്. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ബി ജെ പി, എൻ ഡി എ കൗൺസിലർമാർക്കും പ്രവർത്തകർക്കും അദ്ദേഹം നിർദേശം നൽകുകയായിരുന്നു.
എം എൽ എ എന്ന നിലയിൽ, ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തോടൊപ്പവും നിൽക്കേണ്ടതും അവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

