ചാറ്റ് പുറത്തുവിടുമെന്ന് ഭീഷണി; യുവതിയിൽനിന്ന് യുട്യൂബർ 19 ലക്ഷം തട്ടി, അറസ്റ്റ്
മുംബൈ∙ യുവതിയെ ഭീഷണിപ്പെടുത്തി 19 ലക്ഷം തട്ടിയെടുത്ത യുട്യൂബറെ അറസ്റ്റ് ചെയ്തു. പ്രാങ്ക് വിഡിയോകളിലൂടെ പരിചിതനായ പീയുഷ് കട്യാലാണു ഡൽഹിയിൽനിന്നു പിടിയിലായത്.
യുട്യൂബിൽ 5 ലക്ഷത്തിലേറെപ്പേർ പിന്തുടരുന്ന പീയുഷ് 5 മാസം മുൻപാണു യുവതിയുമായി പരിചയത്തിലായത്.
Also Read
കഴിഞ്ഞദിവസം ചികിത്സാ ആവശ്യത്തിനാണെന്നു പറഞ്ഞ് പീയുഷ് പണം ആവശ്യപ്പെട്ടു.
യുവതി പണം നൽകില്ലെന്ന് പറഞ്ഞതോടെ ഇരുവരും തമ്മിലുള്ള ചാറ്റും ഫോൺ സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി. തുടർന്ന്, ഘട്ടംഘട്ടമായി 19 ലക്ഷം രൂപ തട്ടിയെടുത്തു.
ഭീഷണി തുടർന്നതോടെയാണു യുവതി സൈബർ പൊലീസിൽ പരാതിപ്പെട്ടത്.
Also Read
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

