പാലക്കാട് വാളയാറിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു.
പ്രതികൾ 90 ദിവസം റിമാൻഡിൽ കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്. മണ്ണാർക്കാട് കോടതിയാണ് ഏഴ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
2025 ഡിസംബർ 17-നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായൺ ഭാഗേൽ ആണ് ആൾക്കൂട്ട
ആക്രമണത്തിന് ഇരയായി മരിച്ചത്. ഇയാൾ മോഷ്ടാവാണെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ തടഞ്ഞുവെച്ച് മർദ്ദിച്ചത്.
ഇതര സംസ്ഥാന തൊഴിലാളിയായ ഇയാളെ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം നടന്നത്. സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേരാണ് കേസിലെ പ്രതികൾ.
ഇതിൽ നാല് പ്രതികൾ സജീവ ആർഎസ്എസ് – ബിജെപി പ്രവർത്തകരാണെന്നും വിവരം പുറത്തുവന്നിരുന്നു. കൊലക്കുറ്റം, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമം എന്നിവ പ്രകാരമുള്ള ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കേസിലെ ആറാം പ്രതി നേരത്തെ ആത്മഹത്യ ചെയ്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

