സംവിധായകൻ ജി. മാർത്താണ്ഡൻ ഒരുക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രം ‘ഓട്ടം തുള്ളൽ’ ജൂലൈ 24-ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
‘ഒരു തനി നാടൻ തുള്ളൽ’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം, ഒരു സമ്പൂർണ്ണ കുടുംബ കോമഡി എന്റർടെയ്നറായാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ജി.കെ.എസ്.
പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹനൻ നെല്ലിക്കാട്ട് നിർമിക്കുന്ന ഈ ചിത്രം അവതരിപ്പിക്കുന്നത് ആധ്യ സജിത്ത് ആണ്. ബിനു ശശിറാം തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിൽ വിജയരാഘവൻ, കലാഭവൻ ഷാജോൺ, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹരിശ്രീ അശോകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഇവരെ കൂടാതെ പോളി വത്സൻ, ടിനി ടോം, മനോജ് കെ.യു, കുട്ടി അഖിൽ, ബിനു ശശിറാം, ജിയോ ബേബി തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിക്കുന്ന മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സംവിധായകന്റെ കരിയറിലെ ആറാമത്തെ ചിത്രമാണിത്. നേരത്തെ മമ്മൂട്ടി നായകനായ ‘ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്’, ‘അച്ഛാ ദിൻ’, പൃഥ്വിരാജിന്റെ ‘പാവാട’, കുഞ്ചാക്കോ ബോബന്റെ ‘ജോണി ജോണി യെസ് അപ്പ’, ‘മഹാറാണി’ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ജി.
മാർത്താണ്ഡന്റെ ഈ പുതിയ സംരംഭത്തെ ഉറ്റുനോക്കുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ:
കോ.
പ്രൊഡ്യൂസർ – സിറിയക് ആലഞ്ചേരി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ – ഹിരൺ മഹാജൻ, ജി മാർത്താണ്ഡൻ.
ഛായാഗ്രഹണം – പ്രദീപ് നായർ, സംഗീതം – രാഹുൽ രാജ്, എഡിറ്റിംഗ് – ജോൺകുട്ടി, കലാസംവിധാനം – സുജിത് രാഘവ്. ഗാനരചന നിർവഹിച്ചിരിക്കുന്നത് ബി.കെ.
ഹരിനാരായണൻ, വിനായക് ശശികുമാർ, ധന്യ സുരേഷ് മേനോൻ എന്നിവരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

