സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) കണക്കുപ്രകാരം, 22 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ കുറഞ്ഞ് 14,385 രൂപയിലും, പവന് 720 രൂപ താഴ്ന്ന് 1,15,080 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.
മറ്റൊരു സംഘടനയായ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) നിശ്ചയിച്ചിരിക്കുന്ന നിരക്കുകൾ പ്രകാരം, ഗ്രാമിന് 100 രൂപയുടെ കുറവുണ്ടായി. ഇതോടെ ഗ്രാമിന് 14,350 രൂപയും പവന് 800 രൂപ കുറഞ്ഞ് 1,14,790 രൂപയുമായി വില നിജപ്പെടുത്തിയിട്ടുണ്ട്.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും സംഘടനകൾ വ്യത്യസ്ത നിരക്കുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എകെജിഎസ്എംഎ ഗ്രാമിന് 75 രൂപ കുറച്ച് 11,880 രൂപയായി നിശ്ചയിച്ചപ്പോൾ, കെജിഎസ്എംഎ 85 രൂപയുടെ ഇടിവോടെ 11,790 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
വെള്ളിയുടെ വിലയിലും മാറ്റങ്ങളുണ്ട്; എകെജിഎസ്എംഎ ഗ്രാമിന് 10 രൂപ കുറച്ച് 280 രൂപയാക്കിയപ്പോൾ, കെജിഎസ്എംഎ 290 രൂപയാണ് ഈടാക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 136.87 ഡോളർ ഇടിഞ്ഞ് 4540.49 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ വർധനവും ഡോളറിന്റെ മൂല്യത്തിലുണ്ടായ കുതിപ്പുമാണ് സ്വർണത്തിന് തിരിച്ചടിയായത്. യൂറോ, യെൻ, പൗണ്ട് തുടങ്ങിയ പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളർ ഇൻഡക്സ് 0.46% ഉയർന്ന് 99.27ൽ എത്തിയത് സ്വർണത്തിന്റെ ഡിമാൻഡിനെ ബാധിച്ചു.
ആഗോളതലത്തിൽ പണപ്പെരുപ്പ ഭീഷണി ഉയരുന്ന സാഹചര്യത്തിൽ ഡോളർ കരുത്താർജ്ജിക്കുന്നത് സ്വർണവില ഇനിയും താഴാൻ കാരണമായേക്കുമെന്ന് സാമ്പത്തിക നിരീക്ഷകർ വിലയിരുത്തുന്നു. അതേസമയം, വിദേശ വിപണിയിലെ വിലയിടിവിന് ആനുപാതികമായി ഇന്ത്യയിൽ സ്വർണവില കുറയാത്തതിന് രൂപയുടെ മൂല്യത്തകർച്ച കാരണമാകും.
രൂപ ദുർബലമാകുമ്പോൾ സ്വർണ ഇറക്കുമതിച്ചെലവ് വർധിക്കുന്നത് ആഭ്യന്തര വിപണിയിൽ വിലനിർണയത്തെ സ്വാധീനിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

